തിരുവനന്തപുരം: കേരള പൊലീസിെൻറ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന സൈബർ ക്രൈം സെക്യൂരിറ്റി കോൺഫറൻസിനിടെ അവതാരയെ അപമാനിക്കാൻ ശ്രമിച്ച ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശിപാർശ. പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക വിവരത്തിെൻ അടിസ്ഥാനത്തിലാണ് ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായരെ മാറ്റിനിർത്താൻ നിർദേശം നൽകിയത്. തിരുവനന്തപുരം േറഞ്ച് െഎ.ജി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നടപടി. തുടരേന്വഷണത്തിന് കൊല്ലം റൂറൽ എസ്.പി അജിതാ ബീഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
അന്താരാഷ്ട്ര സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള പൊലീസ് നടത്തിയ ശിൽപശാല ആഗസ്റ്റ് 19,20 തീയതികളിലാണ് കൊല്ലത്ത് നടന്നത്. ശിൽപശാലയുടെ അവസാന ദിവസമായ ശനിയാഴചയാണ് അവതാരകയെ അപമാനിക്കാൻ ശ്രമമുണ്ടായത്. ഡിവൈ.എസ്.പിയുടെ അപമാന ശ്രമത്തെക്കുറിച്ച് അവതാരകയായ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. തുടർന്ന് ഡിവൈ.എസ്.പിയെ സമ്മേളന ഹാളിൽ നിന്ന് ഇറക്കിവിട്ടശേഷം സംഭവം ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശ്രദ്ധയിൽപെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐ.ജി മനോജ് എബ്രഹാമിനോട് ഡി.ജി.പി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.