തിരുവനന്തപുരം: പാമോലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സമര്‍പ്പിച്ച വിടുതല്‍ഹരജിയില്‍ ഈമാസം 27ന് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ വിധി പറയും. സമൂഹത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം അഴിമതിയാണെന്നും അതുകൊണ്ടുതന്നെ അഴിമതിനിരോധനിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളില്‍ വിചാരണ ബോധപൂര്‍വം തടസ്സപ്പെടുത്തുന്നതായും കോടതി വിലയിരുത്തി. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസത്തിനകം വിടുതല്‍ഹരജി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പടെ പരിഗണിക്കേണ്ടതാണെന്നും ഇത് കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
പി.ജെ. തോമസിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ വില്‍സ് മാത്യുവാണ് കോടതിയില്‍ ഹാജരായത്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേസായതുകൊണ്ടുതന്നെ പ്രതികള്‍ക്കെതിരെ കുറ്റം നിലനില്‍ക്കില്ളെന്ന വാദമാണ് പി.ജെ. തോമസിന്‍െറ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍, 25 വര്‍ഷം പിന്നിട്ടെങ്കിലും രണ്ടുദിവസം മുമ്പ് സമര്‍പ്പിച്ച കുറ്റപത്രം പോലെ പുതിയതാണെന്നും കാലതാമസം പ്രതികള്‍ക്ക് അനുകൂലമായി കണക്കാക്കാനാകില്ളെന്നും ജഡ്ജി പറഞ്ഞു. പി.ജെ. തോമസിനെതിരെ ഗൂഢാലോചനക്കുറ്റം മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും അഴിമതിനിയമം ഉള്‍പ്പെടുത്തിയിട്ടില്ളെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി ഇല്ല എന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആറില്‍ തന്നെ പ്രതിചേര്‍ത്തിട്ടില്ല പിന്നീട് അന്തിമകുറ്റപത്രത്തില്‍ മാത്രമാണ് പ്രതിചേര്‍ത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മന്ത്രിസഭായോഗതീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രധാന വാദം. നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. അതേസമയം, വിടുതല്‍ ഹരജികളോടൊപ്പം പ്രതിഭാഗത്തിന് രേഖകള്‍ ഹാജരാക്കാന്‍ അവകാശമില്ളെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.