Posted On
date_range Updated On
date_range ചർച്ചയില്ല; മാണി തിരിച്ചു പോകില്ലെന്ന് പറയാനാവില്ല -ഒ.രാജഗോപാൽ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണിയുമായി ഇപ്പോൾ ചർച്ചയില്ലെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ. മാണി യു.ഡി.എഫിൽ നിന്ന് പൂർണമായി തിരിച്ചു വന്നിട്ടില്ല.തിരിച്ചുപോകാനുള്ള സാധ്യത തള്ളാനാകില്ലെന്നും രാജഗോപാൽ അറിയിച്ചു.
കഴിഞ്ഞദിവസമാണ് യു.ഡി.എഫുമായുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്. യു.ഡി.എഫ് വിട്ടാലും തദ്ദേശ-സഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്നും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവരുമെന്ന ചിന്തപോലും തങ്ങള്‍ക്കില്ലെന്നുമാണ് കേരള കോൺഗ്രസ് എം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.