പിള്ളയുടെ ശബ്ദരേഖ കൃത്രിമമെന്ന് കരയോഗം ഭാരവാഹികള്‍

പത്തനാപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വളച്ചൊടിച്ചതാണെന്ന് കമുകുംചേരി 176ാം നമ്പര്‍ കരയോഗം പ്രസിഡന്‍റ് എം.ബി. ഗോപിനാഥപിള്ള. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പിള്ള സംസാരിച്ചിട്ടില്ല. ശബ്ദരേഖ കൃത്രിമമാണ്. മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയാണുണ്ടായത്. തെളിവെടുപ്പിനത്തെിയപ്പോള്‍ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായെന്ന് വിശ്വസിക്കുന്നു. കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ട വ്യക്തികളാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്‍റുകൂടിയായ അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.