കൊച്ചി: വിജിലൻസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസുമാരായ കുര്യൻ തോമസ്, പി.എൻ രവീന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജനുവരിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. രഹസ്യ വിവരങ്ങളടങ്ങിയ വിജിലൻസ് അന്വേഷണ റിപ്പോർട്ടുകൾ നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഒാഫ് ലോയേഴ്സും ആം ആദ്മി പാർട്ടിയുമാണ് ഹൈകോടതിയെ സമീപിച്ചത്.
വിജിലൻസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ജനുവരി 18ലെ ഉത്തരവ് പിൻവലിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടി വിവാദമായതോടെ വ്യാഖ്യാനത്തില്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 22ന് ചേർന്ന മന്ത്രിസഭാ യോഗം ഉത്തരവ് റദ്ദാക്കുകയായിരുന്നു. എന്നാൽ, അതിന് ശേഷവും ആർ.ടി.ഐ പ്രകാരം സമർപ്പിച്ച അപേക്ഷക്ക് വിജിലൻസിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപ്പിച്ചത്.
വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാർ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ ആർ.ടി.ഐ വഴി നല്‍കുന്നത് ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ 2009 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയും നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്ത ശേഷമാണ് വിജിലന്‍സിലെ രഹസ്യ വിഭാഗത്തെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. പൊലീസിലെ ഇന്‍റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍റെ എട്ട് വിഭാഗങ്ങളെ 2006ല്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.