പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ കത്തിന് മറുപടിക്കത്തുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2015ല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉയര്‍ത്തിക്കാട്ടിയാണ് ചെന്നിത്തല രംഗത്തുവന്നത്. ടി.പി ചന്ദ്ര ശേഖരന്‍, പിണറായി വിജയന്‍ എന്നിവരെ കുറിച്ച് കത്തില്‍ പരാര്‍ശിച്ചതിനെ സംബന്ധിച്ച് വി.എസ് നിലപാട് വ്യക്തമാക്കണം. ഫാസിസ്റ്റ് ബന്ധവും വലതുപക്ഷ വ്യതിയാനവും പിണറായിക്കു മേല്‍ ആരോപിക്കുന്ന വി.എസിന് ഇപ്പോഴും സമാന അഭിപ്രായം തന്നെയാണോ ഇപ്പോഴുമുള്ളത്. പിണറായിക്കെതിരെയുള്ള വി.എസിന്‍െറ ആരോപണങ്ങളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ വി.എസിന്‍െറ കത്തിന്‍െറ കോപ്പിയും അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ ദിവസം എറണാകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ ചെന്നിത്തല ഹൈക്കമാന്‍റിനയച്ച കത്ത് വി.എസ് വായിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മറുകത്തുമായി ചെന്നിത്തല രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.