അറേബ്യയിലെ മുഴുവന്‍ പെര്‍ഫ്യൂം ഉപയോഗിച്ചാലും നിനോ മാത്യുവിന്‍റെ കയ്യിലെ ചോരമണം പോകില്ല -കോടതി

തിരുവനന്തപുരം:അറേബ്യയിലുള്ള മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും നിനോ മാത്യുവിന്‍റെ കൈകളില്‍ പറ്റിയ പിഞ്ചു കുഞ്ഞിന്‍റെ ചോരയുടെ മണം മാറില്ളെന്ന് ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ വിധി പറഞ്ഞ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഷെര്‍സി വിലയിരുത്തി. വിരിഞ്ഞു വരുന്ന പൂമൊട്ടു പോലുള്ള പിഞ്ചു കുഞ്ഞിനെ, കുഞ്ഞിനേക്കാള്‍ വലിയ ആയുധം കൊണ്ടാണ് കൊന്നത്. കുഞ്ഞിന്‍റെ തലച്ചോര്‍ ചിതറിയതും ആഴത്തിലുള്ള 11 മുറിവുകളും സമാനതകളില്ലാത്ത ക്രൂരതയുടെ തെളിവാണ്. അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ വധശിക്ഷയാണ് ഉചിതം.
പിഞ്ചു കുഞ്ഞിനേയും നിരാലംബയായ സ്ത്രീയെയും കൊന്നശേഷം കുഞ്ഞിന്‍റെ പിതാവായ ലിജീഷിനെ കൊല ചെയ്യാനായി പ്രതി അര മണിക്കൂര്‍ വീട്ടില്‍  തങ്ങി. പ്രതി ആലോചിച്ച് ഉറപ്പിച്ചു കൊല ചെയ്യാന്‍ എത്തിയതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കുഞ്ഞിനെ കൊല ചെയ്യാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ അവിഹിത ബന്ധത്തിന്‍റെ ആസക്തി പൂര്‍ത്തീകരിക്കുന്നതിനാണ് കൊല നടത്തിയത്. അനുശാന്തി യാതൊരു വിധ സഹതാപവും അര്‍ഹിക്കുന്നില്ല. സ്ത്രീ എന്ന പരിഗണന മാത്രം നല്‍കിയാണ് അവരെ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.