ആറ്റിങ്ങല്‍ ഇരട്ടക്കൊല: ശിക്ഷ ഇന്ന് 


തിരുവനന്തപുരം: മനസ്സാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ നിനോ മാത്യുവിനും അനുശാന്തിക്കുമുള്ള ശിക്ഷ തിങ്കളാഴ്ചയറിയാം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി. ഷെര്‍സിയാണ്  ശിക്ഷ പ്രഖ്യാപിക്കുന്നത്. വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍. 
ആലംകോട് മണ്ണൂര്‍ഭാഗം അവിക്സിന് സമീപം തുഷാരത്തില്‍ ഓമന (57), ചെറുമകള്‍ സ്വസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) ലിജേഷിന്‍െറ ഭാര്യ അനുശാന്തി (32) എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ചയാണ്  കോടതി വിധിച്ചത്. പ്രതികളില്‍ ആരോപിക്കപ്പെട്ട ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ളെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.