Posted On
date_range Updated On
date_range തടിയന്‍റവിട നസീറിനെ കുറ്റമുക്തനാക്കി
കൂത്തുപറമ്പ്: പി.ഡി.പി നേതാവായിരുന്ന രാമദാസ് കതിരൂരിനെ ആക്രമിച്ച കേസിലെ പ്രതി തടിയന്‍റവിട നസീറിനെ കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2005 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന രാമദാസ് കതിരൂരിനെ കൂത്തുപറമ്പ് ഐ.ബിയില്‍വെച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. രാമദാസിന്‍െറ പരാതിയെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന നസീറിനെ കനത്ത പൊലീസ് അകമ്പടിയോടെയാണ് കൂത്തുപറമ്പില്‍ എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.