വളാഞ്ചേരി: പുത്തനത്താണിയില്‍ തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കട പൂർണമായി കത്തിനശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടത്തിന്‍റെ തോത് കണക്കാക്കിയിട്ടില്ല.
മലപ്പുറം, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി നാലു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്. ഓടിട്ട കെട്ടിടങ്ങളായതിനാല്‍ ഫര്‍ണിച്ചർ കടക്ക് സമീപത്തെ മദ്രസയിലേക്കും തീ പടര്‍ന്നിരുന്നു. തീ അണയ്ക്കാൻ നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.