മദ്യപിച്ച് വാഹനമോടിച്ച ബസ് ജീവനക്കാര്‍ പിടിയില്‍
ആലുവ: ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നിടങ്ങളിലായി നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ്സുകളിലെ 16 ഓളം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പിടികൂടി. ഇവര്‍ക്കെതിരെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആലുവ ഡി.വൈ.എസ്.പി റസ്റ്റത്തിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് ഇന്ന് രാവിലെ വാഹന പരിശോധന നടത്തിയത്. ഞായറാഴ്ച വൈകിട്ടുള്ള ട്രിപ്പ് മുടക്കല്‍,യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം എന്നിങ്ങനെയാണ് ഇവര്‍ക്കെതിരെ ലഭിച്ച പരാതികള്‍. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ മൂന്ന് എസ്സ്.ഐ മാരുടെ നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആലുവ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ബി വിജയന്‍, എസ്സ്.എച്ച്.ഒ ഹണി കെ.ദാസ്, അഡിഷണന്‍ എസ്.ഐ.ഷാരോണ്‍, പ്രബോഷന്‍ എസ്.ഐ. അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.