Posted On
date_range Updated On
date_range വിസാകാലാവധി കഴിഞ്ഞ നൈജീരിയക്കാരന്‍ റിമാന്‍ഡില്‍
കണ്ണൂര്‍: വിസാകാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ ചുറ്റിക്കറങ്ങിയ നൈജീരിയക്കാരനെ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇക്വേച്ചി ഇമ്മാനുവല്‍ (41) എന്ന നൈജീരിയക്കാരനെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാളെ നഗരത്തില്‍നിന്നും ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക് തര്‍ക്കത്തിലായി. സംഭവമറിഞ്ഞത്തെിയ പൊലീസ് പിടികൂടി സ്റ്റേഷനിലത്തെിച്ച് നടത്തിയ പരിശോധനയിലാണ് വിസാകാലാവധി അവസാനിച്ചത് ശ്രദ്ധയില്‍പെട്ടത്. 2014 ഡിസംബര്‍ 13നാണ് തിരുപ്പൂരില്‍ വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇയാള്‍ ഇന്ത്യയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.