Posted On
date_range Updated On
date_range ജോണി നെല്ലൂർ പാർട്ടി ചെയർമാൻ സ്ഥാനം രാജിവെച്ചു
കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഇനി യു.ഡി.എഫിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നെല്ലൂർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട മൂന്ന് സീറ്റുകൾ യു.ഡി.എഫിൽ നിന്ന് നേടിയെടുക്കാൻ കഴിയാതെ പോയതിനെ തുടർന്നാണ് രാജി. ജേക്കബ് ഗ്രൂപ്പിന് പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.