കോഴിക്കോട്: സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന്‍െറ ഭാഗമായി കേരള തീരത്ത് തിരമാലകള്‍ ഉയര്‍ന്നു തുടങ്ങി. കൊല്ലത്ത് 1.2 മീറ്ററും കോഴിക്കോട് 0.9 മീറ്ററും ഉയരമുള്ള തിരമാലകള്‍ രേഖപ്പെടുത്തിയെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) അറിയിച്ചു. വേലിയേറ്റ സമയത്ത് ജലനിരപ്പ് 20 സെന്‍റിമീറ്റര്‍ ഉയര്‍ന്നതായും വേലിയിറക്ക സമയത്ത് 30 സെന്‍റിമീറ്റര്‍ ഉള്ളിലേക്ക് വലിഞ്ഞതായും പുന്നപ്ര കടപ്പുറത്ത് നടത്തിയ പരിശോധനയില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സ് സംഘം കണ്ടെ ത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ തിരകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കി.
ഗ്രഹണസമയത്ത് ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ വന്നുവീണ് ചുവപ്പുനിറം ലഭിക്കുന്നതാണ് സൂപ്പര്‍മൂണ്‍ (ബ്ളെഡ് മൂണ്‍) പ്രതിഭാസം. 33 വര്‍ഷത്തിനു ശേഷമാണ് ഞായറാഴ്ച ഭൂമിയും ചന്ദ്രനും ഏറെ അടുത്തെ ത്തിയത്. മഴമേഘങ്ങളുടെ സാന്നിധ്യത്തെ തുടര്‍ന്ന് സൂപ്പര്‍മൂണ്‍ പ്രതിഭാസം കേരളത്തില്‍ ഭാഗികമായിരുന്നു.
ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശമേഖകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.