തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ഫോട്ടോക്കുള്ള പുരസ്കാരം മാധ്യമം ഫോട്ടോഗ്രാഫര്‍ ബിമല്‍ തമ്പിക്കു ലഭിച്ചു. മണല്‍വാരലിനെതിരെ സമരം ചെയ്ത പി.ജസീറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ കാല്‍ പിടിക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. 2014 ഫെബ്രുവരി 17ന് ‘കാക്കിയുടെ കനിവിനായ്’ എന്ന അടിക്കുറിപ്പോടെയാണ് ‘മാധ്യമം’ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്കാരം മീഡിയാവണ്‍ ന്യൂസ് റീഡര്‍ കെ.ആര്‍ ഗോപീകൃഷ്ണന് ലഭിച്ചു.
മറ്റ് അവാര്‍ഡുകള്‍: ജനറല്‍ റിപ്പോര്‍ട്ടിംഗ് ^എസ്. എന്‍ ജയപ്രകാശ് ( മാതൃഭൂമി), വികസന റിപ്പോര്‍ട്ടിംഗ് ^ മഹേഷ് ഗുപ്തന്‍ (മനോരമ), കാര്‍ട്ടൂണിസ്റ്റ് ^ടി.കെ സുജിത് (കേരള കൗമുദി), ടി.വി റിപ്പോര്‍ട്ടിംഗ് ^ആശാ ജാവേദ് (മനോരമ), പ്രത്യേക പരാമര്‍ശം ^ടി.വി പ്രസാദ് (ഏഷ്യാനെറ്റ്), ടി.വി ന്യൂസ് എഡിറ്റിംഗ് ^ കെ.അനൂപ്(ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം ^എന്‍. ബിനോജ് (മനോരമ ന്യൂസ്), ടി.വി ന്യൂസ് ക്യാമറാമാന്‍ ^വി.മനോജ് (മനോരമ ന്യൂസ്). കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. പ്രത്യേക പരാമര്‍ശം ലഭിച്ചവര്‍ക്ക് 15000 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.