കൊല്ലം: ദേശീയപാതയില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ വാഹന പരിശോധനക്കിടെ സ്കൂളിലേക്ക് പോയ പത്ത് വയസ്സുകാരിയെ ഡ്രൈവര്‍ ചൂരല്‍ കൊണ്ടടിച്ചു.
മാമൂട് ഇടവട്ടം ഷാ മന്‍സിലില്‍ ഷെമീറിന്‍െറ മകളും ടി.കെ.എം പബ്ളിക് സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാര്‍ഥിനിയുമായ അലീഷക്കാണ് (10) മര്‍ദനമേറ്റത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ആര്‍.ടി.ഒ ഓഫിസിലെ മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവറും എഴുകോണ്‍ സ്വദേശിയുമായ വി.കെ. സുരേഷ്കുമാറിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ ഒമ്പതിന് കരിക്കോട് പഴയസ്റ്റാന്‍ഡിനടുത്തുള്ള വളവില്‍ എം.വി.ഐ വിനോദിന്‍െറ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. മുത്തച്ഛന്‍ ലത്തീഫിന്‍െറ ബൈക്കിന്‍െറ പിന്നിലിരുന്ന് സ്കൂളിലേക്ക് പോവുകയായിരുന്നു അലീഷ. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ച ലത്തീഫിനോട് സുരേഷ്കുമാര്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
ലത്തീഫ് ബൈക്ക് നിര്‍ത്താനായി റോഡിന്‍െറ വശത്തേക്ക് നീങ്ങിയപ്പോള്‍ പിന്നിലെ സീറ്റിലിരുന്ന അലീഷയെ ചൂരല്‍വടികൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മോട്ടോര്‍ വകുപ്പ് ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതുവഴിയത്തെിയ യാത്രക്കാരും പ്രദേശവാസികളും തടിച്ചുകൂടിയതോടെ കൊല്ലം- കൊട്ടാരക്കര ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഡ്രൈവര്‍ സുരേഷ്കുമാറിനെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്തത്തെിയ കിളികൊല്ലൂര്‍ എസ്.ഐ പ്രസാദിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എ.സി.പി എം.എസ്. സന്തോഷിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി.
വാഹനപരിശോധന സമയത്ത് സുരേഷ്കുമാര്‍ മദ്യപിച്ചിരുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും മദ്യപിച്ചിട്ടില്ളെന്ന് തെളിഞ്ഞു. അലീഷയെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പെണ്‍കുട്ടിയെ മര്‍ദിച്ച ഡ്രൈവര്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.
സുരേഷ്കുമാറിനെ വൈദ്യപരിശോധനക്ക് കിളികൊല്ലൂര്‍ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ പൊലീസിനെ കൈയേറ്റം ചെയ്യാനും വാഹനത്തിന്‍െറ താക്കോല്‍ ഊരിയെടുക്കാനും ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.