ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: പ്രതിപക്ഷ സമരം കൗണ്‍സില്‍ ഹാളിനകത്തേക്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍  അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ അംഗങ്ങള്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിനകത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പത്ത് ദിവസത്തോളമായി ഇവര്‍ കോര്‍പറേഷന് പുറത്ത് സമരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൊച്ചി സ്മാര്‍ട്സിറ്റി പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് അപ്രതീക്ഷിതമായി സമരം ആരംഭിച്ചത്.
 

കൗണ്‍സില്‍ യോഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് ഹൈകോടതി ഇന്ന് നിര്‍ദേശം നല്‍കിയിരുന്നു.  തുടര്‍ച്ചയായി നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.