ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും -കോടിയേരി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റിയില്ളെങ്കില്‍ എല്‍.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കാരായ എല്ലാവരെയും പുറത്താക്കണമെന്നാണ് പാര്‍ട്ടി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് എല്‍.ഡി.എഫ് എതിരല്ളെന്ന് പറഞ്ഞ കോടിയേരി, പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി വ്യവസ്ഥകളിലെ ദുരൂഹതയെയാണ് എല്‍.ഡി.എഫ് എതിര്‍ക്കുന്നത്. കെ.വി തോമസ് ^ഉമ്മന്‍ചാണ്ടി ^അദാനി കൂട്ടുക്കെട്ടിലാണ് വ്യവസ്ഥകള്‍ ഉണ്ടായതെന്നും കോടിയേരി ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് രഹസ്യ ധാരണയുണ്ടാക്കുന്നു. ബി.ജെ.പി മുഖ്യശത്രുവായുള്ള മുസ് ലിം ലീഗ് പ്രമേയത്തിന് വിരുദ്ധമാണ് യു.ഡി.എഫ് നിലപാടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.