സഹകരണമേഖല കുറച്ചുപേരുടെ സാമ്പത്തികരംഗമല്ല -സി.എന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: കുറച്ചുപേരുടെ മാത്രം സാമ്പത്തികരംഗല്ല സഹകരണ മേഖലയെന്നും ഭരണനേതൃത്വത്തിലുള്ളവരുടെ വിശ്വസനീയതയാണ് ഈ മേഖലയുടെ കരുത്തെന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെന്നാല്‍ ബാങ്കുകള്‍ മാത്രമല്ല. വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത രോഗികളെ സഹായിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ മുന്‍കൈയെടുക്കണം. അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയും അപാകതകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം.
2,500 മുതല്‍ 5,000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ സഹകരണ മേഖലയിലുണ്ട്. ഇവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ എന്ത് ചെയ്യാമെന്നാണ് ആലോചിക്കുന്നത്. റിസ്ക് ഫണ്ട് ഇനത്തില്‍ സഹകരണ വകുപ്പ് പാവപ്പെട്ടവര്‍ക്ക് 132 കോടി നല്‍കിയതായും മന്ത്രി പറഞ്ഞു.
  സംസ്ഥാന പ്രസിഡന്‍റ് ബെന്നി ബഹന്നാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, മുന്‍ മേയര്‍ ഐ.പി. പോള്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ടി.വി. ചാര്‍ളി, ജനറല്‍ സെക്രട്ടറി ടി. ശബരീഷ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ പോള്‍സണ്‍ ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.