അരൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലേക്കുള്ള ജലയാനങ്ങള്‍ അരൂരില്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാശിയിലേക്കാണ് അരൂരിലെ സമുദ്ര ഷിപ്യാഡില്‍ ഒഴുകുന്ന സ്കൂളും ആശുപത്രിയും നിര്‍മിക്കുന്നത്.
ഗംഗാനദിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ദിവസങ്ങളില്‍ സ്കൂളിലേക്ക് കുട്ടികള്‍ക്ക് യാത്രചെയ്യാന്‍ പ്രയാസമാണ്. പെണ്‍കുട്ടികളിലധികവും പഠനം നിര്‍ത്തുന്നത് ഈ സമയത്താണ്. വീടുകളിലേക്ക് സ്കൂള്‍ ഒഴുകിയത്തെുന്ന പദ്ധതിയുടെ ആലോചന ഇങ്ങനെയാണ് തുടങ്ങിയത്. പ്രായമായവര്‍ക്ക് വെള്ളപ്പൊക്കസമയങ്ങളില്‍ ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത അവസ്ഥക്ക് പരിഹാരമായാണ് ഒഴുകുന്ന ആശുപത്രിയുടെ നിര്‍മാണവും പ്രധാനമന്ത്രിയുടെ ഓഫിസ് ആസൂത്രണം ചെയ്തത്.
പ്രധാനമന്ത്രിയുടെ ദത്തുഗ്രാമത്തില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണച്ചുമതലയും സമുദ്ര ഷിപ്യാഡ് മേധാവി എസ്. ജീവനെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത ദിവസം നടക്കുമെന്ന് ജീവന്‍ പറഞ്ഞു.
ഗംഗയില്‍ വെള്ളപ്പൊക്കമായാല്‍ സ്കൂളുകളും ആശുപത്രികളും അടച്ചിടുകയാണ് പതിവ്. നൂറടി നീളവും 17 അടി വീതിയുമുള്ള രണ്ടുനില ബോട്ടിന് 2000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. സ്കൂള്‍ നാല് ക്ളാസുകളായിത്തിരിക്കും. ആശുപത്രി സൗകര്യങ്ങള്‍ ബോട്ടിന്‍െറ രണ്ടു നിലകളിലായാണ് ഒരുക്കുന്നത്. കേരളത്തിലെ ഹൗസ് ബോട്ടുകള്‍ കുറെക്കൂടി പരിഷ്കരിച്ച രൂപകല്‍പനയാണ് ജലയാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ഫൈബര്‍ ഗ്ളാസിലാണ് നിര്‍മാണം. പദ്ധതി നടപ്പാക്കാനുള്ള ചുമതല സങ്കട് മോചന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനക്കാണ്. സംഘടനാ ട്രസ്റ്റി ഡോ.വി.എന്‍. മിശ്ര, വില്ളേജ് ഹെല്‍ത്ത് മിഷന്‍ ചെയര്‍മാന്‍ അഫാഖ് അഹമ്മദ് ഖാന്‍ എന്നിവര്‍ സമുദ്രയിലത്തെി നിര്‍മാണപുരോഗതി വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.