പെരുമ്പടപ്പ് (മലപ്പുറം): കാസര്‍കോട് കുഡ് ലുവില്‍ സഹകരണ ബാങ്കില്‍നിന്ന് 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ സഹായിച്ചെന്ന് സംശയിക്കുന്നയാളെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. കാസര്‍കോട് ചൊക്ളി ആസാദ് നഗര്‍ ശ്രീഹരി നിലയത്തില്‍ രതീഷാണ് (20) പിടിയിലായത്. ഇയാളെ കാസര്‍കോട് പൊലീസത്തെി കസ്റ്റഡിയില്‍ വാങ്ങി. തൃശൂര്‍ പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് സുഹൃത്തുക്കളുടെ വീട്ടിലേക്ക് മൂന്ന് ദിവസം മുമ്പാണ് രതീഷ് എത്തിയത്. കോഴിക്കോട്ടെ കാര്‍ണിവലില്‍ മരണക്കിണര്‍ ഓടിക്കുന്നവരാണ് ആറ്റുപുറത്തെ സുഹൃത്തുക്കള്‍. ഇവിടെ നിന്നുള്ള പരിചയമാണ് രതീഷ് പുന്നയൂര്‍ക്കുളത്തത്തൊന്‍ കാരണം.
ശനിയാഴ്ച പെരുമ്പടപ്പിലുള്ള ഇവരുടെ ബന്ധുവിന്‍െറ വീട്ടിലും രതീഷ് എത്തിയിരുന്നു. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തിലും ഫോണ്‍വിളികളിലും സംശയം തോന്നിയ വീട്ടുകാര്‍ പെരുമ്പടപ്പ് എസ്.ഐ കെ. വിനോദിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏഴിന് ഉച്ചക്കാണ് മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗസംഘം കുഡ്ലു സഹകരണ ബാങ്കിന്‍െറ എരിയാല്‍ ശാഖയില്‍ ജീവനക്കാരെ കത്തികാട്ടി 21 കിലോ സ്വര്‍ണം കവര്‍ന്നത്. മുഖ്യപ്രതിയായ ഷരീഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. രതീഷാണ് കവര്‍ച്ച സംഘത്തിലുള്ളവര്‍ക്ക് സഹായം ചെയ്ത് കൊടുത്തതെന്നാണ് പൊലീസ് സംശയം. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് കാസര്‍കോട് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.