പിഞ്ചുബാലിക ടിപ്പറിടിച്ച് മരിച്ചു


ശാസ്താംകോട്ട: വീട്ടുപടിക്കല്‍ നിന്ന ബാലിക ടിപ്പര്‍ ലോറി പാഞ്ഞുകയറി മരിച്ചു. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കുറ്റിയില്‍ തെക്കതില്‍ സലാഹുദ്ദീന്‍െറ മകള്‍ ഹഫ്ന (രണ്ടര) ആണ് ദാരുണമരണത്തിനിരയായത്. ചൊവ്വാഴ്ച രാവിലെ 8.45ഓടെയാണ് അപകടം. മാതാവ് സോഫിദക്കും സഹോദരങ്ങള്‍ മുഹമ്മദ് ഹാഫിസിനും അറഫാത്തിനുമൊപ്പം റോഡരികില്‍ നില്‍ക്കുകയായിരുന്നു ഹഫ്ന. സ്കൂള്‍ ബസ് എത്തിയപ്പോള്‍ സഹോദരങ്ങളോടൊപ്പം മാതാവും റോഡ് മുറിച്ചുകടന്നു.
അതേസമയം, അമിതവേഗത്തില്‍ സ്കൂള്‍ ബസിനെ മറികടന്നത്തെിയ ലോറി വഴിയരുകില്‍നിന്ന ഹഫ്നയെ ഇടിച്ചിടുകയായിരുന്നു. ലോറിക്കടിയില്‍പെട്ട് ചതഞ്ഞരഞ്ഞ മകളെ കണ്ട് മാതാവ് ബോധരഹിതയായി. വിദേശത്തുള്ള പിതാവ് സലാഹുദ്ദീന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. രണ്ടുമാസം മുമ്പാണ് പുതിയ വീടിന്‍െറ ഗൃഹപ്രവേശത്തിനുശേഷം പിതാവ് വിദേശത്തേക്ക് മടങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പള്ളിശ്ശേരിക്കല്‍ ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കി. അപകടം നടന്നയുടന്‍ ഓടിമറഞ്ഞ ലോറി ഡ്രൈവര്‍ പിന്നീട് പൊലീസ് പിടിയിലായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.