സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

കൊച്ചി: കാര്‍ മതിലിലിടിച്ച് യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തായിരുന്നു അപകടം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററില്‍ അബോധാവസ്ഥയിലുള്ള സിദ്ധാര്‍ഥ് 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോറില്‍ രക്തസ്രാവമുള്ളതിനാല്‍ 24 മണിക്കൂറിനുശേഷമേ ശസ്ത്രക്രിയ ചെയ്യാനാവൂ എന്ന് ഡോക്ടമാര്‍ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തശേഷം തൃപ്പൂണിത്തുറയിലേക്ക് കാറോടിച്ചു പോകവെയായിരുന്നു അപകടം.

മതിലിലിടിച്ചു മറിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് സിദ്ധാര്‍ഥിനെ പുറത്തെടുത്തത്. കാറിന്‍െറ മുന്‍വശം തകര്‍ന്നിരുന്നു. അപകടത്തില്‍ ഒരു കാല്‍ ഒടിഞ്ഞിട്ടുണ്ട്. അപകടം കണ്ട് നാട്ടുകാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് അമ്മ കെ.പി.എ.സി ലളിതയും സിനിമാപ്രവര്‍ത്തകരും ഉടന്‍ ആശുപത്രിയിലത്തെി. അന്തരിച്ച സംവിധായകന്‍ ഭരതന്‍െറയും കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് കമലിന്‍െറ ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ‘നിദ്ര’, ‘ച¤്രന്ദട്ടന്‍ എവിടെയാ’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.