ദുബൈ: ഹൃദയാഘാതത്തെതുടര്‍ന്ന് ഗുരുവായൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ഗുരുവായൂര്‍ താമരയൂര്‍ സ്വദേശിയും അജ്മാനിലെ അറബ് സീസ് ജനറല്‍ ട്രേഡിങ് കമ്പനി ഉടമയുമായ കെ.ടി.ജയകൃഷ്ണന്‍ (46) ആണ് മരിച്ചത്. ഭാര്യ രാഖിയുമൊത്ത് ഞായറാഴ്ച രാത്രി ബര്‍ദുബൈ ക്ഷേത്രത്തിലേക്ക് പോകും വഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലത്തെിക്കും മുമ്പു തന്നെ മരണം സംഭവിച്ചു. 12 വര്‍ഷത്തിലേറെയായി യു.എ.ഇയിലെ ത്തിയിട്ട്. പരേതനായ കരുവന്നൂര്‍ തെക്കുംതറയില്‍ വിജയന്‍ മേനോന്‍െറയും സരോജിനി അമ്മയുടെയും മകനാണ്. മക്കള്‍: അര്‍ജുന്‍ (മൂന്ന്), അനിരുദ്ധ് (ഒന്ന്). സഹോദരന്‍: ജയചന്ദ്രന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.