തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അഭിഭാഷകനെ മാറ്റി. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ലീഗല്‍ അഡൈ്വസര്‍ കൂടിയായ അഡ്വ. സി.സി. അഗസ്റ്റിനെയാണ് മാറ്റിയത്. പകരം അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ജി. ശശീന്ദ്രന്‍ അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകും.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം നല്‍കിയത് അഗസ്റ്റിനായിരുന്നു. കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്ന രീതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോടതി വിജിലന്‍സ് അഭിഭാഷകനെ വിമര്‍ശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് വിജിലന്‍സ് പുറത്തുള്ള അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയത് എന്ന് കോടതി ആരാഞ്ഞപ്പോള്‍ വ്യക്തമായ മറുപടി നല്‍കാനും കഴിഞ്ഞിരുന്നില്ല. കേസ് വേണ്ടെന്ന് നിലപാടെടുത്ത നിയമോപദേശകന്‍ തന്നെ വിജിലന്‍സിനുവേണ്ടി ഹാജരാകുന്നത് നടപടികളുടെ നിഷ്പക്ഷ സ്വഭാവത്തെ ബാധിക്കില്ളേയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അഗസ്റ്റിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.