തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി പദ്ധതി സംബന്ധിച്ച് വ്യാഴാഴ്ച ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും വി.കെ. ഇബ്രാഹിം കുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുക്കും. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറുമെന്ന് അറിയിച്ച് ശ്രീധരന്‍ കത്തയച്ചത് തെറ്റിദ്ധാരണകള്‍ മൂലമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അവ്യക്തതയില്ല. കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ ലൈറ്റ് മെട്രോ പദ്ധതിക്കും ബാധകമാക്കും. കേരളം അയച്ച കത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് വടക്കന്‍ജില്ലകളിലുണ്ടായ സംഘര്‍ഷം തന്നെ വേദനിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് എല്ലാവരുടേയും സഹകരണമുണ്ടാകണം. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ തന്നെ നേരില്‍കണ്ട് നിവേദനം തന്നിരുന്നു. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ മുഖം നോക്കാതെ നീതിപൂര്‍വമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഇതിനുവേണ്ടി നിയോഗിച്ച ഡോ. സിറിയക് തോമസ് അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യു.ഡി.എഫിലും ഘടകകക്ഷികളിലും ആദ്യം ചര്‍ച്ച ചെയ്യും. ഘടകക്ഷികള്‍ സമവായത്തിലത്തെി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ സര്‍വകക്ഷിയോഗം വിളിക്കും. വിദ്യാഭ്യാസ രംഗത്തെ മറ്റു പ്രമുഖരുമായും ചര്‍ച്ച നടത്തും. ഉന്നത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന അന്താരാഷ്ട്ര ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് തന്‍െറ ലക്ഷ്യം. യൂറോപ്പിലും അമേരിക്കയിലും പോയി പഠിക്കുന്ന മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊച്ചി കാന്‍സര്‍ സെന്‍്ററിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. ഇ-സ്റ്റാമ്പിംഗ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനും പൂവാറില്‍ പുതിയ തീരദേശ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.