തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്‍ററിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആദ്യം ഒൗട്ട് പേഷ്യന്‍റ് വിഭാഗം, രണ്ടാം ഘട്ടത്തില്‍ 150 കിടക്കകളോടു കൂടിയ ആശുപത്രി, മൂന്നാം ഘട്ടത്തില്‍ 150 കിടക്കകളോടു കൂടിയ ആശുപത്രിയും റിസര്‍ച്ച് സെന്‍ററും എന്നിങ്ങനെയാണ് ഇതു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള സൗകര്യപ്രദമായ കെട്ടിടത്തില്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗം ആരംഭിക്കും. തുടര്‍ തീരുമാനങ്ങള്‍ക്ക് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ മാതൃകയില്‍ സൊസൈറ്റി രൂപീകരിക്കും. ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടനിര്‍മാണം, ജീവനക്കാരുടെ നിയമനം, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പരിയാരം മെഡിക്കല്‍ കോളജിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്തി, ബാധ്യത, ഓഡിറ്റിലും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ച സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് ധനകാര്യ ഇന്‍സ്പെക്ഷന്‍ വിംഗിന്‍റെ പ്രത്യേക സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.