യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് അസ്ന

പാനൂര്‍: അക്രമ രാഷ്ട്രീയത്തിന്‍െറ ജീവിക്കുന്ന രക്തസാക്ഷി അസ്ന, താന്‍ അക്രമത്തിന് വിധേയയായ വാര്‍ഡിലെ യൂത്ത്കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി രംഗത്ത്. സമാധാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയിച്ച് വരണമെന്നും വികസനം വഴിയേ വരുമെന്നും അസ്ന പറഞ്ഞു. ചെറുവാഞ്ചേരി പൂവത്തൂര്‍ 11ാം വാര്‍ഡ് സ്ഥാനാര്‍ഥി റോബര്‍ട്ട് വെള്ളാംവള്ളിയുടെ വിജയത്തിനായി തന്‍െറ വീട്ട് മുറ്റത്ത് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അസ്ന സംസാരിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2000 സെപ്റ്റംബര്‍ ഏഴിന് വീടിന് തൊട്ടടുത്ത ബൂത്തായ പൂവത്തൂര്‍ എല്‍.പി സ്കൂളിന് സമീപമുണ്ടായ അക്രമത്തിനിടെയാണ് ആറുവയസ്സുകാരി അസ്നക്ക് ബോംബേറില്‍ പരിക്കേറ്റത്. ഒരു കാല്‍ നഷ്ടപ്പെട്ട് ഏറെക്കാലം ചികിത്സയിലായിരുന്നപ്പോള്‍ രാഷ്ട്രീയ അക്രമത്തിന്‍െറ ഇരയായ അസ്ന ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

റോബര്‍ട്ടിന്‍െറ വിജയത്തിനായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ കൂടി നാട്ടിലത്തെിയതായിരുന്നു. അസ്നക്ക് ബോംബേറില്‍ പരിക്കേറ്റ തെരഞ്ഞെടുപ്പ് നടന്ന അതേ വാര്‍ഡിലാണ് ഇപ്പോള്‍ റോബര്‍ട്ട് മത്സരിക്കുന്നത്. അസ്ന സംഭവത്തില്‍ പ്രതിയായ ബി.ജെ.പി നേതാക്കളും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മന്ത്രി കെ.പി. മോഹനനാണ് യോഗം ഉദ്ഘാടനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.