മാധ്യമങ്ങള്‍ ഉപദ്രവിച്ചിട്ടേയുള്ളൂ -ശക്തന്‍

തിരുവനന്തപുരം: തന്‍െറ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടില്ളെന്നും എന്നും ഉപദ്രവിക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്നും സ്പീക്കര്‍ എന്‍. ശക്തന്‍. വള്ളത്തോള്‍ പുരസ്കാരം ആനന്ദിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ സഹായം  ഒരിക്കലും തനിക്ക് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഓരോ തവണയും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ ജയിപ്പിച്ചത്. ഇപ്പോഴത്തെ വിവാദത്തോടെ തന്നോട് സഹതാപം കൂടിയിട്ടേയുള്ളൂ. ആരോഗ്യപ്രശ്നമുള്ളതുകൊണ്ടാണ് സഹായി ചെരിപ്പഴിച്ചുതന്നത്. ഇതു മാധ്യമങ്ങള്‍ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണ്. ഇപ്പോഴത്തെ നിയമസഭാംഗങ്ങളില്‍ ആരോഗ്യമുള്ള പലരും ഇതിനെക്കാള്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ അതു കണ്ടില്ളെന്ന് നടിക്കുകയാണ്. താന്‍ ആവശ്യപ്പെടാതെയാണ് ബിജു ചെരിപ്പഴിച്ചുതന്നത്.  തെറ്റിദ്ധരിച്ചതുകൊണ്ടാണ് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കിയതെന്നാണ് ആദ്യം കരുതിയത്.
അതു  നീക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ച് രോഗാവസ്ഥയെക്കുറിച്ചും ഡോക്ടറുടെ നിര്‍ദേശത്തെക്കുറിച്ചും പറഞ്ഞത്. അതോടെ വിവാദം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍, രാത്രി ചാനല്‍ ചര്‍ച്ചകള്‍ അതും ആഘോഷമാക്കിയെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.