പി.സി ജോര്‍ജിനെതിരെ ഉമ്മന്‍ചാണ്ടിയും സുധീരനും

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നുകൊണ്ട് പി.സി.ജോര്‍ജ് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ്  വി.എം.സുധീരനും. കൂറുമാറ്റ നിരോധ നിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നടത്തിയ തെളിവെടുപ്പിലാണ് ഇരുവരും പി.സി ജോര്‍ജിനെതിരെ മൊഴി നല്‍കിയത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ് യു.ഡി.എഫിന് എതിരായി പ്രവര്‍ത്തിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത് ഇതിന്‍െറ ഭാഗമായാണ്. ജോര്‍ജിന്‍െറ നടപടി കൂറുമാറ്റ നിരോധ നിയമത്തില്‍ ഉള്‍പ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്യുലര്‍  പുനരജ്ജീവിപ്പിച്ച പി.സി ജോര്‍ജ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി മൊഴിനല്‍കി.

പി.സി ജോര്‍ജിന് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലന്നെ് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന് ജോര്‍ജിനെ പുറത്താക്കുമായിരുന്നു.  മന്ത്രിമാര്‍ക്കെതിരെ തെളിവുകളില്ലാതെ അഴിമതി ആരോപണം ഉന്നയിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഉണ്ണിയാടന്‍െറ പരാതിയില്‍ മുഖ്യമന്ത്രിയെയും എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്കുമാര്‍, എ. പ്രദീപ്കുമാര്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ജോര്‍ജിന്‍െറ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.