കരൂപ്പടന്ന: 93കാരനായ കുഞ്ഞുണ്ണിഹാജിയുടെ ഓര്‍മകള്‍ക്ക് മങ്ങലില്ല. ഓരോ തെരഞ്ഞെടുപ്പുകാലത്തും അതിന് തെളിച്ചമേറുകയാണ്. 1963ലെ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി 32 വര്‍ഷം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു വ്യവസായ പ്രമുഖനും കോണ്‍ഗ്രസ് നേതാവുമായ കരൂപ്പടന്ന അറയ്ക്കല്‍ കുഞ്ഞുണ്ണി ഹാജിയെന്ന എ.എം. കുഞ്ഞുമുഹമ്മദ് ഹാജി. അതുകൊണ്ടുതന്നെ ഹാജിക്ക് ഓര്‍മകളുടെ വോട്ടുപെട്ടിയില്‍ അനുഭവങ്ങളുടെ ബാലറ്റുകള്‍ ഏറെയുണ്ട്.
ആദ്യകാല പഞ്ചായത്തുകള്‍ തികച്ചും ദരിദ്രമായിരുന്നെന്ന് അദ്ദേഹം പറയുന്നു. പഞ്ചായത്തംഗങ്ങള്‍ക്ക് ശമ്പളമില്ല. മാസത്തില്‍ ഒരിക്കല്‍ അഞ്ച് രൂപ സിറ്റിങ് ഫീസ് കിട്ടും. നികുതി മാത്രമായിരുന്നു വരുമാന സ്രോതസ്സ്. പണവും അധികാരവുമില്ളെങ്കിലും അവര്‍ ജനങ്ങളുടെ യജമാനന്മാരായിരുന്നു. അതിര്‍ത്തി തര്‍ക്കം പോലുള്ളവ പരിഹരിക്കാന്‍ ഇവര്‍ തന്നെ വേണം. ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു പഞ്ചായത്തംഗങ്ങള്‍ക്കിടയിലെ ബന്ധം. ഇന്ന് പഞ്ചായത്തുകള്‍ സമ്പന്നമാണ്. പക്ഷേ, ഉദ്യോഗസ്ഥ മേധാവിത്വവും അഴിമതിയും അരങ്ങുവാഴുന്നതിലെ ദു$ഖം ഇവര്‍ ഉള്ളിലൊതുക്കുന്നു.
15 വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച കുഞ്ഞുണ്ണി ഹാജി കരൂപ്പടന്നയിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. രണ്ട് മക്കള്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തംഗങ്ങളാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ നസീമ നാസറും യഹിയാഖാനും. കെ. കരുണാകരനുമായി കുഞ്ഞുണ്ണി ഹാജിക്ക് ആത്മബന്ധം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.