ന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാധാരണക്കാരന്‍െറ ജീവന് വില കല്‍പിക്കാത്ത വ്യക്തിയാണ് നിസാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ധാര്‍ഷ്ട്യവും അഹങ്കാരവും താന്‍പോരിമയും ആണ് പ്രതിയില്‍ കാണാന്‍ കഴിയുന്നത്. ക്രിമിനല്‍ പശ്ചാത്തലവും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരാണ്. ദാരിദ്ര്യത്തിന് ഇത്തരത്തില്‍ വിലയിടരുതെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. നിസാമിനെ മുന്‍കൂര്‍ ജാമ്യത്തില്‍ വിടുന്നത് മറ്റു പൗരന്‍മാര്‍ക്ക് ഭീഷണിയാണെന്നും അവരുടെ ആത്മവിശ്വാസത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
കപില്‍ സിബലിന്‍െറ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. വിചാരണ നടപടികള്‍ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്നും വിചാരണക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.