കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ആനക്കൊമ്പ് വ്യാപാരികളായ രണ്ടുപേരെ റിമാന്‍റ് ചെയ്തു. ആനക്കൊമ്പുകളും ശില്‍പങ്ങളും പ്രദര്‍ശനവും വ്യാപാരവും നടത്തിവന്ന ഡല്‍ഹി പ്രിയദര്‍ശനി സ്വദേശി ഉമേഷ് അഗര്‍വാള്‍ (53), തിരുവനന്തപുരം സ്വദേശി പ്രകാശ് ബാബു (42) എന്നിവരെയാണ് റിമാന്‍റ് ചെയ്തത്.
ആനവേട്ട ക്കേസിലെ പ്രധാന പ്രതി ഐക്കരമറ്റം വാസുവിന്‍െറ കൈയില്‍നിന്ന് ആനക്കൊമ്പുകള്‍ വാങ്ങി വില്‍പന നടത്തിയതിനാണ് തിരുവനന്തപുരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശരാജ്യങ്ങളിലടക്കം ആനക്കൊമ്പ് ശില്‍പങ്ങളുടെ വില്‍പനയും പ്രദര്‍ശനവും നടത്തിവന്ന ഉമേഷ് അഗര്‍വാള്‍ കേസില്‍ നേരത്തേ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശികളായ പ്രിസ്റ്റണ്‍ സില്‍വ, അജി ബ്രൈറ്റ് എന്നിവരില്‍നിന്ന് കൊമ്പും ശില്‍പങ്ങളും വാങ്ങി വില്‍പന നടത്തി എന്നതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.