മുല്ലപ്പെരിയാർ അണക്കെട്ടിൽ ചോർച്ചയുണ്ടെന്ന് ഉപസമിതിയുടെ കണ്ടെത്തൽ

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രധാന അണക്കെട്ടിലും ബേബി ഡാമിലും വന്‍ചോര്‍ച്ച. ശനിയാഴ്ച അണക്കെട്ടിലത്തെിയ ഉപസമിതി അംഗങ്ങളാണ് ഇരു ഡാമും ചോരുന്നത് കണ്ടത്തെിയത്. പ്രധാന അണക്കെട്ടിലെ 11, 13, 16, 17, 18, 19 ബ്ളോക്കുകളിലൂടെയാണ് ജലം ചോരുന്നത്.
ബേബി ഡാമില്‍ പുതുതായി കണ്ടത്തെിയ ചോര്‍ച്ച 116 അടിയിലാണുള്ളത്. ബേബി ഡാമിന്‍െറ ചുവട്ടിലൂടെ മുമ്പുണ്ടായിരുന്ന ചോര്‍ച്ചക്കൊപ്പമാണ് ഇടതുഭാഗത്ത് പുതിയ ചോര്‍ച്ച കാണപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 138 അടി ജലമാണുള്ളത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1104 ഘന അടി ജലമാണ് ഇപ്പോള്‍ ഒഴുകിയത്തെുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്‍െറ ഗാലറിക്കുള്ളിലൂടെ പുറത്തേക്ക് ഒഴുകുന്ന സീപേജ് ജലത്തിന്‍െറ അളവ് മിനിറ്റില്‍ 150 ലിറ്ററായി വര്‍ധിച്ചു. പ്രധാന അണക്കെട്ടില്‍ ജലനിരപ്പ് 136ല്‍ എത്തുന്നതോടെ മുമ്പ് കാണപ്പെട്ട ചോര്‍ച്ചകളെല്ലാം കേരളം അറിയാതെ സിമന്‍റ് ഗ്രൗട്ടും ടാറും ഉപയോഗിച്ച് തമിഴ്നാട് അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് അണക്കെട്ട് വീണ്ടും ചോരുന്നത്.
 അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ഉള്‍പ്പെടെ ചോര്‍ച്ചയിലൂടെ പുറത്തേക്ക് ഒഴുകി നഷ്ടപ്പെടുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍നിന്ന് ജലം വന്‍തോതില്‍ തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. 72 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടില്‍ 68.57 അടി ജലമാണുള്ളത്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 4000 ഘന അടി ജലമാണ് ശനിയാഴ്ച തുറന്നുവിട്ടത്. മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കണ്ടതോടെയാണ് വൈഗയിലെ ജലം തുറന്നുവിട്ടതെന്നാണ് വിവരം. ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം വൈഗയിലത്തെിച്ച് സംഭരിക്കാനാണ് തമിഴ്നാട് നീക്കം. നിലവില്‍ മുല്ലപ്പെരിയാറില്‍നിന്ന് സെക്കന്‍ഡില്‍ 511 ഘനഅടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ശനിയാഴ്ച അണക്കെട്ട് സന്ദര്‍ശിച്ച ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തിലുള്ള ഉപസമിതി പിന്നീട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സമിതി ഞായറാഴ്ച വീണ്ടും അണക്കെട്ട് സന്ദര്‍ശിക്കും. പ്രധാന അണക്കെട്ടിന് സമീപത്തെ സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കണമെന്ന കേരളത്തിന്‍െറ ആവശ്യം നിരാകരിച്ച തമിഴ്നാട് നടപടിക്കെതിരെ ഉപസമിതി യോഗത്തില്‍ കേരളം  പ്രതിഷേധിച്ചു. എന്നാല്‍, ഷട്ടറുകള്‍ ഇപ്പോള്‍ ഉയര്‍ത്താനാകില്ളെന്ന നിലപാടിലാണ് തമിഴ്നാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.