Posted On
date_range Updated On
date_range അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്
കൊച്ചി: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായി പത്മശ്രീ അഞ്ജു ബോബി ജോര്‍ജിനെ തെരഞ്ഞെടുത്തു. കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ടി.കെ ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്‍റ്. സംസ്ഥാനത്തെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ പ്രതിനിധികളായ 38 പേർ സ്പോർട്സ് കൗൺസിലിൽ അംഗങ്ങളായിരിക്കും. പത്മിനി തോമസ്, കെ ബാബു, പി.എ ഹംസ, ടി.സി മാത്യു എന്നിവർ സ്‌പോര്‍ട് കൗൺസില്‍ അംഗങ്ങളാണ്. ഷാഫി പറമ്പിൽ, റോഷി അഗസ്റിൻ, പി.ഉബൈദുല്ല എന്നിവരാണ് എം.എൽ.എ പ്രതിനിധികൾ.
പത്മിനി തോമസായിരുന്നു ഇതുവരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.