മുല്ലപ്പെരിയാർ: ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന്

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിെൻറ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വ്യാഴാഴ്ച  രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മേഖലയിലെ ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ, ഏലപ്പാറ, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന്  ജില്ലാ കലക്ടർ വി. രതീശൻ അറിയിച്ചു.  ഡാമിന് അപകമുണ്ടായാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വണ്ടിപ്പെരിയാർ, പീരുമേട്, ഉപ്പുതറ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് സംവിധാനം ‘ഏർലി വാണിങ് സിസ്റ്റം’ ഇപ്പോൾ പ്രവർത്തനസജ്ജമല്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.