അജാനൂര്‍: അഖിലേന്ത്യ മൂല്‍നിവാസി ബഹുജന്‍ സമാജ് സെന്‍ട്രല്‍ സംഘി (എ.ഐ.എം.ബി.എസ്)ന്‍െറ ആഭുമുഖ്യത്തില്‍ മാണിക്കോത്ത് നടന്ന സംസ്ഥാന ബുദ്ധമത കണ്‍വെന്‍ഷനില്‍ പട്ടിക ജാതി, പട്ടിക വര്‍ഗം, ദലിത്, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ട ആയിരത്തിലേറെപേര്‍ ബുദ്ധമതം സ്വീകരിച്ചു. മാണിക്കോത്ത് ഗ്രാന്‍റ് ഓഡിറ്റോറിയത്തില്‍ കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു ചടങ്ങ്. പൊലീസിന്‍െറ സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായി സംഘാടകര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ 300പേരും തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നായി 800ഓളം പേരും ബുദ്ധമതം സ്വീകരിക്കുന്ന ‘ധമ്മ ദീക്ഷ’ ചടങ്ങില്‍ എത്തിയെന്ന് എ.ഐ.എം.ബി.എസ് ദക്ഷിണേന്ത്യന്‍ ഓര്‍ഗനൈസര്‍ ബാലകൃഷ്ണന്‍ ചാമകൊച്ചി പറഞ്ഞു. സംഘടനയുടെ കേരളത്തിലെ ആദ്യ ചടങ്ങാണിത്. ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ധമ്മ ദീക്ഷ ചടങ്ങിനുശേഷമാണ് കേരളത്തില്‍ കാസര്‍കോട് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം പേരാണ് ദീക്ഷ സ്വീകരിച്ചത്. 2021ഓടെ രാജ്യത്തെ മൂന്നാമത്തെ മതമായി ബുദ്ധമതത്തെ മാറ്റുകയാണ് ലക്ഷ്യം. 2036 ആകുമ്പോഴേക്കും ഒന്നാമത്തെ മതമായി ബദ്ധമതത്തെ മാറ്റിയെടുക്കുമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. 2015 ഫെബ്രുവരിയിലാണ് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം എന്ന പ്രസ്ഥാനം ആരംഭിച്ചത്. മൈസൂരുവിലെ ചേതന വിഹാര്‍ കൊല്ലഗാലയിലെ പൂജ്യ മനോരഖിതാ ബനേജി, മൈസൂരു നളന്ദ യൂനിവേഴ്സിറ്റിയിലെ പൂജ്യ ബോധിദത്ത ബനേജി, ബംഗളൂരു ദേവന ഹള്ളിയിലെ അനിരുദ്ധ ബനേജി, ബംഗളൂരുവിലെ ബോധിധര്‍മ ബനേജി എന്നിവരടങ്ങുന്ന സംഘമാണ് ദീക്ഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
അംബേദ്കറുടെ ജാതി നിര്‍മൂലന പ്രസ്ഥാനത്തിന്‍െറ നൂറാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് പരിപാടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചുവരുന്നത്. ബുദ്ധമതത്തില്‍ ചേര്‍ക്കാന്‍ അനുമതിയുള്ള പ്രസ്ഥാനമാണ് എ.ഐ.എം.ബി.എസ്. ബുദ്ധമതം സ്വീകരിച്ചവരുടെ പേരുകള്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. തുടര്‍ന്ന് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ളെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.