മലപ്പുറം: പ്രമുഖ ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായിരുന്ന അസ്സയ്യിദ് അബ്ദുല്‍റഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി തങ്ങള്‍ നിര്യാതനായി. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി തങ്ങള്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഗ്രന്ഥകര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ മേഖലയിൽ പ്രശസ്തനായ അദ്ദേഹം മക്കയില്‍ ദീര്‍ഘകാലം അധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യമാർ: പരേതയായ ആറ്റബീവി, ഇമ്പിച്ചിവീവി മേലാറ്റൂര്‍.മക്കള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്,സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി. മയ്യിത്ത് നമസ്കാരം 3 മണിക്ക് കുളമംഗലം ജുമുഅ മസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.