Posted On
date_range Updated On
date_range പാലക്കാട് നഗരസഭ ബി.ജെ.പിക്ക്
പാലക്കാട്: പാലക്കാട് നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തി. കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭയിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലക്കാണ് ബി.ജെ.പി ഇവിടെ അധികാരത്തിൽ വന്നത്. പുത്തൂർ നോർത്ത് വാർഡിൽ നിന്ന് ജയിച്ച പ്രമീള ശശിധരനാണ് ചെയർപേഴ്സൺ.
52 സീറ്റാണ് പാലക്കാട് നഗരസഭയിലുള്ളത്. ഇതിൽ പ്രമീളക്ക് 24 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിലെ പ്രിയക്ക് 19 വോട്ടുകളാണ് കിട്ടിയത്. ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന എൽ.ഡി.എഫ് രണ്ടാംഘട്ടം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആദ്യഘട്ടത്തിൽ എൽ.ഡി.എഫിൻെറ എ. കുമാരിക്ക് ഒമ്പത് വോട്ടുകൾ ലഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിലും ആദ്യ ഘട്ടത്തിലെ വോട്ടുകൾതന്നെ ബി.ജെ.പിക്കും യു.ഡി.എഫിനും ലഭിച്ചു. തുടർച്ചയായ നാലാം തവണയാണ് പ്രമീള കൗൺസിലറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.