ബാർകോഴ ഗൂഢാലോചന: പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷണത്തിൽ ഗൂഢാലോചന നടന്ന എന്ന കെ.എം.മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ല. മാണിയുടെ രാജി ഏറെ വിഷമമുണ്ടാക്കി. യു.ഡി.എഫിലെ  സമുന്നതനായ നേതാവാണ് .മാണി. തുടർന്നും അദ്ദേഹത്തിന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജിലൻസിനെതിരായ കോടതി പരാമർശം നീക്കിയതിൽ ആശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ബാർകോഴ കേസ് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും നീതി ലഭിക്കേണ്ടയിടങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെന്നും തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിൽ ആരെന്ന് അറിയാമെന്നും ബുധനാഴ്ച മാണി വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT