തിരുവട്ടൂരിലും വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ചു

കണ്ണൂര്‍: മാട്ടൂലില്‍ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ചതിനു സമാനമായ രീതിയില്‍ പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂരിലും ലീഗ് പ്രവര്‍ത്തകര്‍ ആഭാസനൃത്തം നടത്തിയ ദൃശ്യങ്ങള്‍ പുറത്തായി. മാട്ടൂലിലെ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി ശാരീരിക അക്രമം നടത്തിയ സംഭവത്തില്‍ വനിതാ കമീഷന്‍ കേസെടുക്കുകയും 16 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പറുത്തുവന്ന സമയത്തുതന്നെയാണ് തിരുവട്ടൂരിലെ വനിതാ സ്ഥാനാര്‍ഥിയെയും ലീഗ് പ്രവര്‍ത്തകര്‍ അപമാനിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.
ഇടത് പിന്തുണയോടെ  മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നദീറാ ബീവിയെ അപമാനിക്കുന്നതിനായി, ലീഗ് പ്രവര്‍ത്തകരില്‍ ഒരാള്‍ പര്‍ദ ധരിക്കുകയും കഴുതയുടെ മുഖംമൂടി ധരിക്കുകയും ചെയ്ത് തെരുവിലൂടെ നടത്തിച്ചു. ആഭാസ ചേഷ്ടകള്‍ കാണിക്കുകയും  ചെയ്യുന്നുണ്ട്. സംഭവങ്ങള്‍ക്കെതിരെ സ്ത്രീ സംരക്ഷണ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്ന സമീപനമാണ് ഇതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥിയായ വനിത സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍, മാട്ടൂല്‍ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.