Posted On
date_range Updated On
date_range മാണിയെ എൽ.ഡി.എഫിന് വേണ്ട; വീരേന്ദ്രകുമാറിന് സ്വാഗതം: വൈക്കം വിശ്വൻ
കോട്ടയം: കേരള കോൺഗ്രസ് എം നേതാവും മന്ത്രിയുമായ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം ചർച്ച നടത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. മാണി എൽ.ഡി.എഫിൽ ചേരാൻ തീരുമാനിച്ചെന്ന പി.സി. ജോർജ് എം.എൽ.എയുടെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഇടതു മുന്നണിയിലേക്ക് മാണിയെ വേണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു.
അതേസമയം, ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാറിന് എൽ.ഡി.എഫിലേക്ക് മടങ്ങിവരാൻ താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടാം. മുന്നണി വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവർ തിരിച്ചു വരുന്നതിനെ എതിർക്കില്ലെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി.
മാണിക്കെതിരെ നിയമസഭക്കുള്ളിലും പുറത്തും പ്രക്ഷോഭം തുടരും. സമരത്തിന്‍റെ അന്തിമരൂപം തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും വിശ്വൻ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.