പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ കുഴല്‍പണം പിടിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി 90 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി പൂനൂര്‍ മേഴത്ത് വീട്ടില്‍ ഹാറൂണ്‍ നഹാര്‍ (25), കിഴിശ്ശേരി കടുങ്ങാപുരം പുളക്കത്തോട് കള്ളിവളപ്പില്‍ അബ്ദുല്‍ ഗഫൂര്‍ (35) കടുങ്ങാപുരം പുളിയക്കോട് വാളപ്പുറത്ത് മുഹമ്മദ് (37) എന്നിവരാണ് പിടിയിലായത്.

തെരഞ്ഞെടുപ്പ് ദിവസം കുഴല്‍പണം വരാനുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഘം സഞ്ചരിച്ച സ്കോഡ കാറിന്‍െറ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചു വെച്ചിരുന്നത്. ചെന്നൈയില്‍ നിന്നുമാണ് ഇവര്‍ കുഴല്‍പണവുമായി എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.