Posted On
date_range Updated On
date_range വോട്ടർമാരുടെ എണ്ണം കൂടി പോയതായി പരാതി
കണ്ണൂർ: കണ്ണൂർ നഗരസഭയിലെ പഞ്ഞികൈയിലെ ചേലാട് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കൂടി പോയതായി പരാതി. വോട്ടർമാരുടെ എണ്ണത്തിന് അനുസരിച്ച് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാത്തതാണ് കാരണം. വോട്ടർപട്ടികയിൽ പുതിയതായി 500 പേരെ കൂടി ചേർത്തത് അടക്കം 2273 വോട്ടർമാരാണുള്ളത്. സാധാരണ 500 വോട്ടർമാരെയാണ് ഒരു ബൂത്തിൽ ഉൾപ്പെടുത്തുന്നത്. ഇതുപ്രകാരം 2000ലധികം പേർക്കായി നാലു ബൂത്തുകൾ സജ്ജീകരിക്കേണ്ടതാണ്.
വാശിയേറിയ മത്സരമാണ് ചേലാട് നടക്കുന്നത്. സി.പി.എം, മുസ് ലിം ലീഗ് സ്ഥാനാർഥികളെ കൂടാതെ കോൺഗ്രസ് വിമതനും മത്സരരംഗത്തുണ്ട്. പള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറാണ് കോൺഗ്രസ് വിമത സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.