Posted On
date_range Updated On
date_range പത്രപ്രവര്‍ത്തകന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പത്രപ്രവര്‍ത്തകന്‍ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മൂഴിക്കല്‍ വിരിപ്പില്‍ അബിജി നിവാസില്‍ പി. ജിബിന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെ കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിലായിരുന്നു ദുരന്തം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി അപകടത്തില്‍പെടുകയായിരുന്നു.
വര്‍ത്തമാനം, ജനയുഗം, കേരള കൗമുദി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍: പൊറ്റമ്മല്‍ ബാബു (സി.പി.എം ചെലവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). അമ്മ: അജിത. ഭാര്യ: ദീപ്തി. സഹോദരന്‍: അബിന്‍ പി. ബാബു (ഹഡ്കോ ജീവനക്കാരന്‍, ഡിവൈ.എഫ്.ഐ വിരിപ്പില്‍ യൂനിറ്റ് പ്രസിഡന്‍റ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.