Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ കായികമേള കോഴിക്കോട്ട്
തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേളക്ക് കോഴിക്കോട് വേദിയായി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് കത്ത് നല്‍കി. ചീഫ് സെക്രട്ടറി ജിജി തോംസണാണ് സംസ്ഥാനത്തിന്‍െറ സന്നദ്ധത അറിയിച്ച് വെള്ളിയാഴ്ച കത്ത് നല്‍കിയത്.
ജനുവരി അവസാനം മീറ്റ് നടത്താന്‍ തയാറാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. 22ന് ഒൗദ്യോഗികമായി മറുപടി നല്‍കാമെന്ന് ഫെഡറേഷന്‍ സംസ്ഥാനത്തെ അറിയിച്ചു.
ഇതിനുശേഷം മേള നടത്തിപ്പിന്‍െറ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാന ചുമതല വിദ്യാഭ്യാസ വകുപ്പിനായതിനാല്‍ അവരുടെ സൗകര്യം കണക്കിലെടുത്താകും തീയതി തീരുമാനിക്കുക. ഇതനുസരിച്ചാണെങ്കില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ശേഷമാകും മേള.
25നാണ് കലോത്സവം സമാപിക്കുന്നത്. റിപ്പബ്ളിക് ദിനത്തിനുശേഷം 27ന് മേള തുടങ്ങുംവിധത്തിലാണ് തീയതി ക്രമീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.