Posted On
date_range Updated On
date_range ദേശീയ സ്കൂൾ കായികമേള കേരളത്തിൽ
തിരുവനന്തപുരം: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് വേദിയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി നടന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സ്കൂള്‍ ഗെയിംസ് ഫെഡറേഷന് സര്‍ക്കാര്‍ കത്തുനല്‍കും. എന്നാല്‍, മീറ്റ് എവിടെ, എപ്പോള്‍ നടത്തും എന്നതിനെക്കുറിച്ച് തീരുമാനമായില്ല. ഫെബ്രുവരി ആദ്യവാരത്തോടെ മീറ്റ് നടത്താനാണ് ഏകദേശ ധാരണ. കോഴിക്കോടാണ് പരിഗണനയില്‍.
ഡിസംബറില്‍ മഹാരാഷ്ട്രയില്‍ മീറ്റ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ കായികതാരങ്ങളടക്കം രംഗത്തത്തെിയതോടെ ആതിഥേയത്വത്തില്‍നിന്ന് അവര്‍ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.