Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: ഷട്ടറുകൾ ഏതുസമയവും തുറക്കുമെന്ന് മുന്നറിയിപ്പ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഏതുസമയവും തുറന്നേക്കുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകി. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ നിർദേശിച്ചു. ജലനിരപ്പ് 141.6 അടിക്കു മുകളിൽ ഉയർന്നതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. അണക്കെട്ടിെൻറ വൃഷ്ടി പ്രദേശത്ത് ഉൾവനത്തിലുണ്ടായ മഴയാണ് നീരൊഴുക്ക് വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.