മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ശരിയായില്ല: ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ആർ.ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയത് ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ സമ്മർദ്ദം മൂലമാണോ ഈ നടപടിയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി മുഴുവൻ സംസ്ഥാനത്തിന്‍റെയുമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി തന്നെ അഭിപ്രായം പറ‍യട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി വ്യക്തമാക്കി. ഈ മാസം15ന് കൊല്ലം ആശ്രമം മൈതാനിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രതിമ അനാച്ഛാദന ചടങ്ങ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.