കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും അടച്ചു. അണക്കെട്ടിലെ അധികജലം കേരളത്തിലേക്ക് ഒഴുക്കിവിടാനായി ചൊവ്വാഴ്ച തുറന്ന മുന്നു ഷട്ടറുകളിൽ ഒന്ന് ഇന്നലെ അടച്ചിരുന്നു. മറ്റൊന്ന് ഇന്ന് രാവിലെയും മൂന്നാമത്തേത് ഇന്ന് പത്തുമണിക്കുമാണ് അടച്ചത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചതെന്നാണ് തമിഴ്‌നാടിന്‍റെ വിശദീകരണം. എന്നാൽ സമീപവാസികളുടെ ആശങ്കകൾ പരിഗണിക്കാതെയുള്ള തമിഴ്നാടിന്‍റെ നീക്കത്തിൽ കേരളത്തിന് പ്രതിഷേധമുണ്ട്.
മുല്ലപ്പെരിയാറിൽ ഇപ്പോൾ 141.6 അടിയാണ് ജലനിരപ്പ്. ഇടുക്കിയിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശമിച്ചതിനാൽ നീരൊഴുക്ക് കുറഞ്ഞതാണ് തമിഴ്നാടിനെ ഷട്ടറുകൾ അടക്കാൻ പ്രേരിപ്പിച്ചത്.
മഴ കൂടിയതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. കൂടുതൽ വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ജലനിരപ്പ് 141 അടിയില്‍ നിലനിര്‍ത്താമെന്ന് കഴിഞ്ഞദിവസം തേനി കളക്ടര്‍ വാക്കു നൽകിയിരുന്നുവെങ്കിലും ഇത് നടപ്പായില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ചൊവ്വാഴ്ച തുറന്ന മൂന്ന് ഷട്ടറുകളിൽ ഒരെണ്ണം ബുധനാഴ്ച അടച്ചിരുന്നു. നിലവിൽ സെക്കൻഡിൽ 2405 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. ചൊവ്വാഴ്ച രാവിലെയാണ് സ്പിൽവേയിലെ രണ്ട്, മൂന്ന്, ഏഴ് ഷട്ടറുകൾ അരയടി തുറന്ന് സെക്കന്‍റിൽ 600 ഘന അടി ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.